ഇന്ത്യന്‍ പ്രവാസികളുടെ വിവരമന്വേഷിച്ച് മോദി, പേടിക്കേണ്ടെന്ന് ഉറപ്പ് നല്‍കി ഖത്തര്‍ അമീര്‍

ഇരു രാഷ്ട്ര നേതാക്കളും ഫോണില്‍ വിളിച്ച് സംസാരിച്ചു

Update: 2020-03-27 09:13 GMT

ഖത്തറില്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ടെലിഫോണില്‍ സംസാരിച്ചു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ സ്ഥിതിഗതികളെ കുറിച്ച് മോദി അമീറിനോട് ആരാഞ്ഞു. ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണെന്നും പേടിക്കേണ്ടതില്ലെന്നും അമീര്‍ മോദിക്ക് ഉറപ്പുനല്‍കി. പ്രവാസികളുടെ കാര്യത്തില്‍ ഖത്തര്‍ ഭരണകൂടം കാണിക്കുന്ന കരുതലിന് മോദി അമീറിന് നന്ദിയര്‍പ്പിച്ചു.

Tags:    

Similar News