കോവിഡ്: ഖത്തര്‍ അമീറിന് നന്ദിയര്‍പ്പിച്ചുള്ള പ്രവാസികളുടെ വീഡിയോ വൈറലാകുന്നു

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന സഹായങ്ങളെ കുറിച്ചാണ് വീഡിയോ

Update: 2020-03-27 19:27 GMT

ഖത്തറിലെ വ്യാവസായിക മേഖലയില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അങ്ങോട്ടേക്കുള്ള ഗതാഗതം പൂര്‍ണമായും അടച്ചുകൊണ്ടുള്ള രോഗപ്രതിരോധ മാര്‍ഗങ്ങളായിരുന്നു ഖത്തര്‍ ഭരണകൂടം ആവിഷ്കരിച്ചത്.

കമ്പനികളോടെല്ലാം പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതോടെ തൊഴിലാളികളോടെ അവരവരുടെ താമസകേന്ദ്രങ്ങളില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചു.

ഈ തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ മുഴുവന്‍ വസ്തുക്കളും താമസകേന്ദ്രങ്ങളിലേക്ക് എത്തിച്ചുനല്‍കുകയാണ് ഭരണകൂടം.

ഓരോ തൊഴിലാളിക്കും ലഭിച്ചിരിക്കുന്നത് സുഭിക്ഷമായി ജീവിക്കുന്നതിനാവശ്യമായ ഭക്ഷണവസ്തുക്കളാണ്.

Advertising
Advertising

ഓരോ ദിവസം അതിരാവിലെ തന്നെ വലിയ കവറിലായി റൂമില്‍ സാധനങ്ങളെത്തിക്കുന്നുവെന്നാണ് തൊഴിലാളികള്‍ സ്ഥിരീകരിച്ചിരിക്കുന്നത്

ഇങ്ങനെ ലഭിക്കുന്ന കിറ്റിലെ സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടും ഖത്തര്‍ അമീറിന് നന്ദിയര്‍പ്പിച്ചു കൊണ്ടും ചില തൊഴിലാളികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്..

വീഡിയോ ലിങ്ക് താഴെ...

കോവിഡ് മുന്‍കരുതല്‍: ഖത്തര്‍ അമീറിന് നന്ദിയര്‍പ്പിച്ചുള്ള പ്രവാസികളുടെ വീഡിയോ വൈറലാകുന്നു...

Posted by MediaOne Qatar on Friday, March 27, 2020
Tags:    

Similar News