ഭൌമ മണിക്കൂര്‍ ആചരണം: ഖത്തരി ജനതയും പങ്കാളികളാകണമെന്ന് ശൈഖ മയാസയുടെ ആഹ്വാനം

ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റുകളണയ്ക്കണം

Update: 2020-03-28 15:55 GMT

കോവിഡ്-19 സൃഷ്ടിച്ച ദുരിതങ്ങള്‍ക്കിടയിലും പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകത വിളിച്ചോതിക്കൊണ്ട് ലോകമെങ്ങും ഇന്ന് ഭൌമ മണിക്കൂര്‍ ആചരിക്കുന്നു

ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ വീടുകളിലെയും താമസകേന്ദ്രങ്ങളിലെയും ലൈറ്റുകളണച്ചാണ് ആചരണത്തില്‍ പങ്കെടുക്കേണ്ടത്

ഖത്തരി ജനതയും ഈ ഉദ്യമത്തില്‍ പങ്കു ചേരണമെന്നും രാത്രി എട്ടരയ്ക്കും ഒമ്പതയ്ക്കും ഇടയിലുള്ള ഒരു മണിക്കൂര്‍ ഇലക്ട്രിസിറ്റി ലൈറ്റുകള്‍ അണയ്ക്കണമെന്നും ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ശൈഖ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി ആവശ്യപ്പെട്ടു.

പകരം മെഴുകുതിരി ഉള്‍പ്പെടെയുള്ള മറ്റ് മാര്‍ഗങ്ങളെ വെളിച്ചത്തിനായി ഉപയോഗപ്പെടുത്തണം

പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് ഭൂമിയെ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യവുമായി 2007 മുതലാണ് ഭൌമ മണിക്കൂര്‍ ആചരണം തുടങ്ങിയത്

Tags:    

Similar News