കോവിഡ് മുന്‍കരുതല്‍: ഖത്തറിലെ തൊഴിലാളികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍
തൊഴിലാളികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയും
കോവിഡ് രോഗം പടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ വിവിധങ്ങളായ നിയന്ത്രണങ്ങളും നിബന്ധനകളുമാണ് ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്
രോഗവ്യാപനം തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ ഫലം കാണുന്നതായാണ് പുതിയ രോഗികളുടെ എണ്ണത്തിലുള്ള കുറവ് സൂചിപ്പിക്കുന്നത്.
പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദേശിതൊഴിലാളികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും, അവരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള മറുപടികളും നല്‍കിയിരിക്കുകയാണ് ഭരണവികസന കാര്യ, സാമൂഹ്യക്ഷേമ മന്ത്രാലയം. തൊഴിലാളികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള മറുപടികള്‍ താഴെ
- കോവിഡ് രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു വിദേശി തൊഴിലാളി എന്താണ് ചെയ്യേണ്ടത് ?
പനി, ശ്വാസതടസ്സം, ചുമ തുടങ്ങിയവയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മറ്റുള്ളവരില്‍ നിന്ന് അകന്നുനില്‍ക്കണം. 16000 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുക. ശേഷം 999 എന്ന നമ്പറില്‍ വിളിച്ച് ആംബുലന്‍സ് സേവനം ആവശ്യപ്പെടുക
- രോഗലക്ഷണം കാണിക്കുന്ന തൊഴിലാളിക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ എന്ത് ചെയ്യണം ?
ഇപ്പോഴത്തെ പ്രത്യേക സാചര്യത്തില്‍ ഹെല്‍ത്ത് കാര്‍ഡിന്‍റെയോ ഖത്തര്‍ ഐഡിയുടെയോ ആവശ്യമില്ല. രാജ്യത്തുള്ളവര്‍ക്കെല്ലാം ഏറ്റവും മികച്ച ചികിത്സ സൌജന്യമായി നല്‍കും
- എപ്പോഴാണ് ഒരു തൊഴിലാളി സ്വയം ഐസൊലേഷനില്‍ കഴിയേണ്ടത് ?
1-കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടെനന് സ്വയം ബോധ്യപ്പെട്ടാല്‍ ഉടന്‍ ആരോഗ്യമന്ത്രാലയത്തെ വിവരമറിയിച്ചതിന് ശേഷം അവരെത്തുന്നത് വരെ മറ്റുള്ളവരില്‍ നിന്ന് അകന്ന് നിന്ന് ഐസൊലേഷനില്‍ കഴിയണം.
2-രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്ന് മനസ്സിലാക്കിയാല്‍
3-വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയാല്‍
- എപ്പോഴാണ് ഒരു തൊഴിലാളിയെ ആരോഗ്യവകുപ്പിന്‍റെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക
-രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തി പരിശോധന നടത്തിയവരെ അതിന്‍റെ ഫലം വരുന്നത് വരെയും നേരത്തെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയുമാണ് പ്രത്യേക ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക
- പരിശോധനയില്‍ രോഗിയാണെന്ന് തെളിഞ്ഞാല്‍ ?
കോവിഡ് രോഗബാധയുണ്ടെന്ന് തെളിയുന്ന പക്ഷം മുഖൈനിസിലെ പ്രത്യേക ക്വാറന്‍റൈന്‍ സെന്‍ററില്‍ പ്രവേശിപ്പിക്കും. ആവശ്യമുള്ള ചികിത്സയും പരിചരണവും ഭക്ഷണവും താമസവും നല്‍കും
- രോഗികളായ തൊഴിലാളികള്‍ക്ക് ക്വാറന്‍റൈന്‍, ഐസൊലേഷന്‍ സൌകര്യങ്ങള്‍ നല്‍കേണ്ട ബാധ്യത ആര്‍ക്കാണ് ?
ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക കോവിഡ് രോഗ ചികിത്സാവിഭാഗത്തിനാണ് ഇതിന്‍റെ ചുമതല. തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയ്ക്കോ എംപ്ലോയര്‍ക്കോ ഇതിന് ബാധ്യതയില്ല
- കാലാവധി കഴിഞ്ഞ ഖത്തര്‍ ഐഡിയുള്ളവര്‍ക്കും ചികിത്സ ലഭിക്കുമോ
രാജ്യത്ത് ഇപ്പോഴുള്ള ഏതൊരാള്‍ക്കും ചികിത്സ ലഭിക്കും
- ക്വാറന്‍റൈനിലോ ഐസൊലേഷനിലോ കഴിയുന്ന തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുമോ ?
കോവിഡ് രോഗത്തെ തുടര്‍ന്ന് ഐസൊലേഷനിലോ ക്വാറന്‍റൈനിലോ കഴിയുന്ന എല്ലാ തൊഴിലാളികള്‍ക്കും മുഴുവന്‍ ആനുകൂല്യങ്ങളോടും കൂടിയുള്ള അവരുടെ ശമ്പളം ലഭിക്കുന്നതാണ്
- ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ട്രാക്റ്റുകള്‍ അവസാനിപ്പിച്ച് തൊഴിലുടമകള്‍ക്ക് അവരുടെ തൊഴിലാളികളെ പിരിച്ച് വിടാന്‍ പറ്റുമോ ?
തൊഴിലുടമക്കോ തൊഴില്‍ സ്ഥാപനത്തിനോ ഈ പ്രത്യേക സാഹചര്യത്തില്‍ അവരുടെ തൊഴില്‍ കരാര്‍ ഉപേക്ഷിച്ച് തൊഴിലാളികളെ പിരിച്ച് വിടുന്നതിന് വിലക്കില്ല. പക്ഷെ ഖത്തരി നിയമം അനുശാസിക്കുന്ന നോട്ടീസ് പിരീഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി മാത്രമേ പിരിച്ചുവിടല്‍ ആകാവൂ. ഓരോരുത്തര്‍ക്കും മടക്കയാത്രക്കുള്ള ടിക്കറ്റും അതിനുള്ള സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും വേണം.
- നിലവില്‍ ലീവില്‍ നാട്ടിലുള്ള തൊഴിലാളിയുടെ ജോലി ഇപ്പോഴത്തെ അവസ്ഥയില്‍ എന്താകും ?
തൊഴില്‍ സ്ഥാപനത്തിന്‍റെയോ തൊഴിലുടമ ഏറ്റെടുത്ത കോണ്‍ട്രാക്റ്റിന്‍റെയോ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് ഇക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ചര്‍ച്ച നടത്തണം. നിലവിലുള്ള തൊഴില്‍ കരാറില്‍ എന്തെങ്കിലും മാറ്റം തൊഴിലുടമ വരുത്തുന്നുണ്ടെങ്കില്‍ അതിനെ നിരസിക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ടാകും. അതെ സമയം തൊഴിലാളിയെ പിരിച്ചുവിടാനാണ് തീരുമാനമെങ്കില്‍ എല്ലാ ആനുകൂല്യങ്ങളോടും കൂടി മാത്രമെ പിരിച്ചുവിടാകൂ.
- ഇപ്പോള്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കിടെ വിസയോ ഖത്തര്‍ ഐഡിയോ കാലാവധി തീരുകയാണെങ്കില്‍ എന്ത് ചെയ്യും ?
ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വിസ പുതുക്കാം
ആഭ്യന്തര മന്ത്രാലയത്തിന്‍റെ മെട്രാഷ്2 ആപ്പ് വഴി ഖത്തര്‍ ഐഡിയും പുതുക്കാന്‍ കഴിയും
- ഇപ്പോഴത്തെ അവസ്ഥയില്‍ താമസകേന്ദ്രങ്ങളില്‍ എന്തെങ്കിലും പോരായ്മകളോ ബുദ്ധിമുട്ടുകളോ തൊഴിലാളി അനുഭവിക്കുന്നുണ്ടെങ്കില്‍ എന്ത് ചെയ്യണം ?
അങ്ങനെയുള്ള പരാതികളുള്ള തൊഴിലാളികള്‍ എത്രയും പെട്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്‍റ് മന്ത്രാലയത്തെ വിവരമറിയിക്കണം. 16008 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. info.madlsa.gov.ca എന്ന വെബ്സൈറ്റ് വഴിയും പരാതി നല്‍കാം
ഖത്തര്‍ ഭരണവികസനകാര്യ, തൊഴില്‍ക്ഷേമ, സാമൂഹ്യകാര്യമന്ത്രാലയം ഔദ്യൌഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ട്വിറ്റര്‍ ലിങ്ക് താഴെ ചേര്‍ക്കുന്നു