‘ടെറസിന് മുകളില്‍ കൂട്ടമായി പ്രാര്‍ത്ഥന നടത്തരുത്’:ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
കോവിഡ് മുന്‍കരുതല്‍: ജനങ്ങള്‍ കൂട്ടംകൂടുന്നതിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് പോസ്റ്റര്‍
ഖത്തറില്‍ വിവിധ തരത്തില്‍ ആളുകള്‍ ഒത്തുചേരുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.
കോര്‍ണീഷ്, കഫ്തീരിയകള്‍, തുടങ്ങിയവയ്ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും വീടിന്‍റെയോ താമസകേന്ദ്രത്തിന്‍റെ ടെറസിന് മുകളിലോ പള്ളികള്‍ക്ക് മുന്നിലോ സംഘം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തലും വിലക്കിക്കൊണ്ടുള്ള ഉത്തരവുമായി ആഭ്യന്തര മന്ത്രാലയം പുതിയ പോസ്റ്റര്‍ പുറത്തിറക്കി.
കോവിഡ് മുന്‍കരുതല്‍ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണെന്നും പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയോ രണ്ട് ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററില്‍ പറയുന്നു.
വ്യക്തിയുടെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സുരക്ഷ കണക്കിലെടുത്താണ് ഭരണകൂടം വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ജനങ്ങള്‍ സഹകരിക്കാന്‍ ബാധ്യസ്ഥരാണെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു