കോവിഡ്:എങ്ങനെ സുരക്ഷിതമായി ഗ്രോസറി ഷോപ്പിങ് നടത്താം
ഷോപ്പിങിനായി പാലിക്കേണ്ട നിബന്ധനകള്‍ വിശദീകരിച്ച് ഖത്തര്‍ ആരോഗ്യമന്ത്രാലയം
Update: 2020-03-30 16:24 GMT
കോവിഡ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഖത്തര്‍ ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്നതല്ലാത്ത മിക്ക സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന ഗ്രോസറികള്‍, സൂപ്പര്‍ മാര‍്ക്കറ്റുകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങളില്ല.
അതെ സമയം ഗ്രോസറികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമൊക്കെ സുരക്ഷിതമായി എങ്ങനെ ഷോപ്പിങ് നടത്താമെന്ന് വിശദീകരിച്ചിരിക്കുകയാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം
- ഗ്രോസറികളിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഒരു വീട്ടില്‍ നിന്നും ഒന്നില്‍ കൂടുതല്‍ പേര്‍ പോകാതിരിക്കുക
- വീട്ടിലെ ജോലിക്കാരാണ് ഷോപ്പിങിന് പോകുന്നതെങ്കില്‍ കയ്യുറകള്‍, മാസ്കുകള്‍ തുടങ്ങി മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുക.
- ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടുപോകുക
- ഇടക്കിടെയുള്ള ഷോപ്പിങ് ഒഴിവാക്കുന്നതിനായി രണ്ടാഴ്ച്ചത്തേക്ക് വരെയുള്ള സാധനങ്ങള്‍ ഒന്നിച്ച് വാങ്ങിക്കുക
- ഗ്രോസറിയില്‍ മറ്റുള്ളവരുമായി 1.5 മീറ്റര്‍ അകലം പാലിക്കുക
- ഗ്രോസറികളിലെ കാര്‍ട്ടുകളും ബാസ്കറ്റുകളും കൈകൊണ്ട് പിടിക്കുന്നതിന് മുമ്പ് കയ്യുറകള്‍ ധരിക്കുക. ഷോപ്പിങ് കഴിഞ്ഞയുടനെ തന്നെ കയ്യുറകള്‍ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കുക
- ഷോപ്പിങിനിടെ മൂക്ക് വായ കണ്ണുകള്‍ എന്നിവയില്‍ വിരലുകള്‍ കൊണ്ട് സ്പര്‍ശിക്കാതിരിക്കുക
- ഗ്രോസറികളിലും കടകളിലും പേയ്മമെന്‍റിനായി ക്യാഷിന് പകരം ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുക.
- സ്വൈപിങ് മെഷീനില്‍ പിന്‍ നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ ടിഷ്യൂ ഉപയോഗിക്കുക
- ഗ്രോസറികളില്‍ നിന്ന് ഇറങ്ങിയ ഉടന്‍ കൈകള്‍ ആല്‍കഹോള്‍ മിശ്രിതം 60 ശതമാനം അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുക
- ഗ്രോസറികളില്‍ നിന്ന് സാധനങ്ങള്‍ മേടിച്ച കവറോ ബാഗോ കാറിന്‍റെ സീറ്റില്‍ വെക്കുന്നതിന് പകരം ഡിക്കിയില്‍ വെക്കുക
- വീട്ടില്‍ എത്തിയ ഉടനെ സാധനങ്ങളുടെ പാക്കറ്റുകള്‍ (കഴുകാവുന്നവ) കഴുകി വൃത്തിയാക്കുക. ഗ്രോസറി ബാഗ്/കവര്‍ നശിപ്പിക്കുക
- വാങ്ങിച്ച സാധനങ്ങള്‍ ഷെല്‍ഫുകളില്‍ അടുക്കി വെച്ചതിന് ശേഷവും കൈകള്‍ അണുവിമുക്തമാക്കുക