കോവിഡ് പരിശോധനയ്ക്ക് പുതിയ ലാബ് ടെക്നിക്കുമായി ഖത്തര്‍
ഒറ്റ ദിവസം കൂടുതല്‍ പരിശോധനകള്‍ നടത്താം
Update: 2020-03-30 20:04 GMT
ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്താനും ഫലം അറിയാനുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം പുതിയ പരിശോധനാ രീതി ആവിഷ്കരിച്ചു.
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ പേരുടെ രോഗ സ്ഥിരീകരണം പുറത്തുവിടുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാനും വ്യാപനം കുറയ്ക്കുന്നതിനും പുതിയ രീതി ഉപകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കോവിഡ് പരിശോധനയ്ക്കായുള്ള അന്വേഷണ ഗവേഷണ വിഭാഗം വികസിപ്പിക്കുകയും രാജ്യത്തേക്ക് യാത്ര ചെയ്ത് വന്ന മുഴുവന്‍ ആളുകളെയും നിലവിലുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള മുഴുവന്‍ ജനങ്ങളെയും ഒന്നിച്ച് ടെസ്റ്റ് ചെയ്യാനുമുള്ള നടപടികള്‍ ത്വരിതഗതിയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി
ഏറ്റവും ഒടുവിലായി 59 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്