ഖത്തറില്‍ ഇന്ന് 54 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഒമ്പത് പേര്‍ക്ക് കൂടി രോഗം ഭേദമായി
Update: 2020-04-01 19:53 GMT
ഖത്തറില്‍ 54 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 835 ആയി. വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും.
വിവിധ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന സ്വദേശികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ കൂടുന്നതിനാലാണ് രോഗബാധിതരുടെ എണ്ണവും കൂടുന്നതെന്നും ദേശീയ ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി വക്താവ് ലുല്‍വ അല്‍ ഖാതിര്‍ വ്യക്തമാക്കി.
മൊത്തം രോഗികളില്‍ 89 ശതമാനവും പുരുഷന്മാരാണ്. 11 ശതമാനം സ്ത്രീകളുമാണ്. 9 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗവിമുക്തി നേടിയവര്‍ മൊത്തം 71 ആയി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയവരുടെ എണ്ണം 24825 ആയി.