ഖത്തര്‍ കോവിഡ്: സ്വകാര്യമേഖലാ കമ്പനികളില്‍ ഹാജര്‍ നില 20% മായി കുറച്ചു
ഖത്തര്‍ തൊഴില്‍ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
Update: 2020-04-01 15:17 GMT
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്
പ്രധാന നിയന്ത്രണങ്ങള്‍ താഴെ
- സ്വകാര്യമേഖലയിലെ കമ്പനികളിലോ സ്ഥാപനങ്ങളിലോ ഇരുപത് ശതമാനം പേര്‍ മാത്രം തൊഴിലിടങ്ങളിലേക്ക് ജോലിക്കെത്തിയാല്‍ മതി
- ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക
- 20 ശതമാനം പേരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായി പുനക്രമീകരിച്ചു
- സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ ജോലിസമയവും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായി ക്രമീകരിച്ചു
- സൈന്യം, സുരക്ഷാവിഭാഗങ്ങള്‍, വിദേശകാര്യ മന്ത്രാലയം, നയതന്ത്രമേഖലാ സ്ഥാപനങ്ങള്‍, ആരോഗ്യമേഖല, എണ്ണ വാതക മേഖല, രാജ്യത്തെ പ്രധാനപ്പെട്ട പ്രോജക്ടുകളില്‍ ജോലിയെടുക്കുന്നവര്‍ തുടങ്ങിയവര്ക്ക് ഈ നിയന്ത്രണം ബാധകമല്ല
- ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനകേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങിയവയെ ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി
- വീടുകള്‍/റൂമുകള്‍/താമസകേന്ദ്രങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കുന്ന ജോലി പുറത്തുനിന്നുള്ള കമ്പനികളെയോ ഏജന്‍സികളെയോ ഏല്‍പ്പിക്കാതിരിക്കുക
- തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനത്തില്‍ അംഗസംഖ്യ പകുതിയായി കുറയ്ക്കുക
- സര്‍ക്കാര്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ മുഴുവന്‍ മീറ്റിങുകളും ഓണ്‍ലൈന്‍ വഴി മാത്രമാക്കുക, ഒഴിച്ചുകൂടാനാവാത്ത യോഗങ്ങളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം അഞ്ചാക്കി