ഖത്തറില്‍ 126 പേര്‍ക്ക് കൂടി കോവിഡ്
മൊത്തം രോഗികള്‍ 1075 ആയി
Update: 2020-04-03 16:19 GMT
ഖത്തറില്‍ 126 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് രോഗബാധിതരുടെ എണ്ണം 1075 ആയി. 21 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 93 ആയി ഉയര്‍ന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയവരുടെ എണ്ണം 28,413 ആയി
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കെത്തി ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നവരാണ്. ബാക്കിയുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരും.