കോവിഡ് പ്രതിസന്ധി: ഖത്തര്‍, കുവൈത്ത് അമീറുമാര്‍ ചര്‍ച്ച നടത്തി
കോവിഡിനെതിരെ യോജിച്ചുള്ള നീക്കങ്ങള്‍ക്ക് സാധ്യത
Update: 2020-04-03 17:17 GMT
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും കുവൈത്ത് അമീറും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് രോഗബാധിതരുടെ എണ്ണം ഇരുരാജ്യങ്ങളിലും കൂടി വരുന്ന സാഹചര്യത്തിലാണ് ഇരു രാഷ്ട്ര നേതാക്കളും വിഷയം ചര്‍ച്ച ചെയ്തത്.
പ്രതിസന്ധി മറികടക്കുന്നതിനായി ഇരു രാജ്യങ്ങളും നടത്തിവരുന്ന ശ്രമങ്ങള്‍ നേതാക്കള്‍ വിലയിരുത്തി.
ഒപ്പം കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളില്‍ യോജിച്ചുള്ള നീക്കങ്ങളുടെ സാധ്യതയും ചര്‍ച്ച ചെയ്തു.
ഗള്‍ഫ് മേഖലയില്‍ മികച്ച സുഹൃദ്ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഖത്തറും കുവൈത്തും