ഖത്തറില്‍ 228 പുതിയ കോവിഡ് രോഗികള്‍

ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1832 ആയി

Update: 2020-04-06 18:27 GMT

ഖത്തറില്‍ 228 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1832 ആയി. എട്ട് പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ മൊത്തം രോഗവിമുക്തി നേടിയവര്‍ 131 ആയി. 1697 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ചിലര്‍ അടുത്തിടെ വിദേശരാജ്യങ്ങളില്‍ നിന്നും രാജ്യത്തേക്ക് വന്നവരാണ്. ബാക്കിയുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

Full View
Tags:    

Similar News