ഖത്തറില്‍ ഹോം ഡെലിവറി സര്‍വീസ് ചാര്‍ജ്ജ് പരമാവധി 10 റിയാലാക്കി ഉത്തരവ്
ഹോം ഡെലിവറി സര്‍വീസിനും ഇ മാര്‍ക്കറ്റിങിനും പുതിയ നിബന്ധനകള്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഖത്തറിലെ ഹോം ഡെലിവറി സര്‍വീസ് കമ്പനികള്‍ക്കും ഇ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കും ഖത്തര്‍ വ്യവസായ വാണിജ്യ മന്ത്രാലയം പുതിയ നിബന്ധനകളേര്‍പ്പെടുത്തി. വീട്ടിലെത്തിച്ചു നല്‍കുന്ന ഒരു വസ്തുവിന്മേല്‍ പത്ത് റിയാലിലധികം ഡെലിവറി സര്‍വീസ് ചാര്‍ജ്ജായി ഈടാക്കരുതെന്നാണ് പ്രധാനപ്പെട്ട നിബന്ധന.
വ്യാപാരസ്ഥാപനങ്ങള്‍ക്കും പര്‍ച്ചേയ്സിങിനും നിയന്ത്രണങ്ങള്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്ത് ഹോം ഡെലിവറി സര്‍വീസുകള്‍ക്കും ഇ മാര്‍ക്കറ്റിനും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.
അവസരം മുതലാക്കി ചില കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ്ജ് ഈടാക്കുന്ന പ്രവണത ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.
കമ്പനികള്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ട നിരക്കും പുനക്രമീകരിച്ചിട്ടുണ്ട്.
പുതിയ അറിയിപ്പുകളുണ്ടാകുന്നത് വരെ ഈ നിരക്കുകളില്‍ വര്‍ധന വരുത്തുന്നത് കുറ്റകരമായിരിക്കും.