ഹോം ഡെലിവറി പര്‍ച്ചേയ്സിങ്ങില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ നടപടികള്‍
ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് പുതിയ നിബന്ധനകള്‍ പുറത്തിറക്കിയത്
Update: 2020-04-08 09:17 GMT
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാണിജ്യസ്ഥാപനങ്ങള്‍ക്കും ഷോപ്പിങിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ ഖത്തറില്‍ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ളവയുടെ ഹോം ഡെലിവറി സര്‍വീസിനും ഇ മാര്‍ക്കറ്റിങിനും ആവശ്യക്കാരേറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹോം ഡെലിവറി വഴി വസ്തുക്കള്‍ വാങ്ങിക്കുമ്പോള്‍ ഉപഭോക്താക്കള്‍ പാലിക്കേണ്ട നിബന്ധനകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയും രോഗം പകരുന്നത് തടയുകയുമാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ ലക്ഷ്യം. നിബന്ധനകള്‍ താഴെ
- ഹോം ഡെലിവറിയായി എത്തിക്കുന്ന വസ്തു ജീവനക്കാരനില്‍ നിന്നും നേരിട്ട് സ്വീകരിക്കാതിരിക്കുക, പകരം സാധനം പുറത്ത് വാതിലിന് താഴെ വെക്കാന്‍ പറയുക
- ഡെലിവറി ജീവനക്കാരനും ഉപഭോക്താവിനും ഇടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുക
- സാധനം വാങ്ങിക്കുമ്പോള്‍ ഉപഭോക്താവ് കയ്യുറ ധരിക്കുക, ശേഷം കയ്യുറ നശിപ്പിക്കുക
- എത്രയാണോ തുക, അത് കൃത്യമായി നല്‍കുക, ബാക്കി വാങ്ങിക്കാതിരിക്കുന്നത് ഒഴിവാക്കുന്നതിനാണിത്, ശേഷം കൈ കഴുകി വൃത്തിയാക്കുക
- സാധനങ്ങളുടെ കവര്‍ അണുവിമുക്തമാക്കിയതിന് ശേഷം മാത്രം പൊളിക്കുക, ശേഷം കൈകള്‍ 20 മുതല്‍ 40 സെക്കന്‍റ് വരെ സമയമെടുത്ത് കഴുകുക