കോവിഡ്:ഖത്തറില്‍ വാരാന്ത്യ ദിനങ്ങളിലെ നിയന്ത്രണങ്ങള്‍ നാളെ മുതല്‍

അത്യാവശ്യകേന്ദ്രങ്ങളല്ലാത്തവ പ്രവര്‍ത്തിക്കില്ല

Update: 2020-04-09 21:24 GMT

ഖത്തറില്‍ ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വാരാന്ത്യ ദിനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ഇതനുസരിച്ച് വെള്ളി ശനി ദിവസങ്ങളില്‍ കൂടുതല്‍ വ്യാപാര കേന്ദ്രങ്ങളും അടഞ്ഞു കിടക്കും. നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയ സ്ഥാപനങ്ങള്‍ താഴെ ചേര്‍ക്കുന്നു

ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കുന്ന കേന്ദ്രങ്ങള്‍ (സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍) ഭക്ഷ്യ വിഭവങ്ങള്‍ പാര്‍സല്‍ നല്‍കുന്ന റസ്റ്റോറന്‍റുകള്‍, ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍, വീടുകളിലെ അറ്റകുറ്റപ്പണികള്‍ക്കുള്ള സര്‍വീസുകള്‍ (ഇലക്ട്രിസിറ്റി,ഇലക്ട്രോണിക്, പ്ലംബിങ്),ലോജിസ്റ്റിക്സ് കമ്പനികള്‍, കംസ്റ്റസ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ തുടങ്ങിയവ മാത്രമേ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കൂ. ഞായര്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ അവശ്യസേവന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും.

Advertising
Advertising

അതിനിടെ ഭക്ഷ്യകേന്ദ്രങ്ങളില്‍ ആരോഗ്യമന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. നഗരസഭാ മന്ത്രാലയത്തിന്‍റെയും വ്യവസായ വാണിജ്യമന്ത്രാലയത്തിന്‍റെയും സഹകരണത്തോടെയുള്ള പരിശോധനകളുടെ പ്രധാന ലക്ഷ്യം ഭരണകൂടം പ്രഖ്യാപിച്ച കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ഇത്തരം ഇത്തരം കേന്ദ്രങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തലാണ്. മുഴുവന്‍ കേന്ദ്രങ്ങളും അണുവിമുക്തമായി സൂക്ഷിക്കുക, ജീവനക്കാരുടെ ആരോഗ്യനില പരിശോധിക്കുക, ഉപഭോക്താക്കള്‍ തമ്മില്‍ അകലം പാലിക്കുക, ഷോപ്പിനന്‍റെ മുന്‍വശത്തും ഉള്ളിലും സാനിറ്റൈസറുകള്‍ സജ്ജീകരിക്കുക തുടങ്ങി നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്

Tags:    

Similar News