‘എയര്‍ ഡോക്ടര്‍’ ഖത്തറില്‍ നിരോധിച്ചു

ഉല്‍പ്പന്നത്തിന്‍റെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

Update: 2020-04-11 17:49 GMT

വായു അണുവിമുക്തമാക്കുമെന്ന പേരില്‍ വിപണിയിലുള്ള ‘എയര്‍ ഡോക്ടര്‍’ എന്ന ഉല്‍പ്പന്നം ഖത്തറില്‍ നിരോധിച്ചു. ഈ ഉല്‍പ്പന്നം വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം മുഴുവന്‍ ഫാര്‍മസികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. വായുവിലുള്ള വൈറസുകളെയും ബാക്ടീരിയകളെയും ഈ ഉല്‍പ്പന്നം നശിപ്പിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദമെങ്കിലും ഇതിന്‍റെ ഫലപ്രാപ്തിയും പ്രവര്‍ത്തനക്ഷമതയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഈ ഉല്‍പ്പന്നം രാജ്യത്ത് വില്‍ക്കുന്നതിനാവശ്യമായ ലൈസന്‍സ് ഇതുവരെ നേടിയിട്ടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News