ഖത്തറില്‍ 216 പേര്‍ക്ക് കൂടി കോവിഡ്
ആകെ രോഗം സ്ഥിരീകരിച്ചവര്‍ 2728 ആയി
Update: 2020-04-11 11:34 GMT
ഖത്തറില്‍ പുതുതായി 216 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2728 ആയി
20 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവര്‍ 247 ആയി.
പുതിയ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 2412 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ 47751 പേരില്‍ ഇതിനകം കോവിഡ് പരിശോധനകള്‍ നടത്തി.
രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണമാണ് ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ ലഭ്യമാക്കുന്നതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
8000 പേര്‍ക്ക് വരെ കിടക്കാവുന്ന പുതിയ ക്വാറന്‍റൈന്‍ സെന്‍റര്‍ കഴിഞ്ഞ ദിവസം ഉംസലാല്‍ അലിയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു