കോവിഡ്; ഖത്തറില്‍ ഒരു മരണം കൂടി, ആകെ മരണം പത്തായി
പുതുതായി 608 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Update: 2020-04-22 11:37 GMT
ഖത്തറില്‍ കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. 55 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡിനെ തുടര്‍ന്നുള്ള മരണ സംഖ്യ പത്തായി. ഇന്ന് പുതുതായി 608 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 7141 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതെ സമയം 75 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 689 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് രോഗപ്പകര്‍ച്ച അതിന്‍റെ മൂര്‍ധന്യാവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.