കോവിഡ്; തടവുകാര്‍ക്ക് മാപ്പ് നല്‍കി ഖത്തര്‍ അമീര്‍

മാപ്പ് നല്‍കുന്നത് തെരഞ്ഞെടുത്ത തടവുകാര്‍ക്ക്

Update: 2020-04-22 15:15 GMT

കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറിലെ ജയിലില്‍ കഴിയുന്ന വിവിധ തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി ഉത്തരവിറക്കി. തെരഞ്ഞെടുത്ത തടവുകാര്‍ക്കാണ് മാപ്പ് നല്‍കുന്നത്. മനുഷ്യാവകാശപരമായ പരിഗണനകള്‍ വെച്ചും ആരോഗ്യാവസ്ഥ പരിഗണിച്ചുമാണ് വിവിധ തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് വിവിധ മാധ്യമങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഏതൊക്കെ തടവുകാര്‍ക്കാണ് മോചനം, സ്വദേശികള്‍ക്കാണോ വിദേശികള്‍ക്കാണോ തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല

Tags:    

Similar News