ഖത്തറില്‍ 761 പുതിയ കോവിഡ് രോഗികള്‍
ആകെ രോഗം സ്ഥിരീകരിച്ചവര്‍ 8,525 ആയി
Update: 2020-04-24 11:22 GMT
ഖത്തറില്‍ 761 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന ഏറ്റവും കൂടിയ രോഗികളുടെ എണ്ണമാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,525 ആയി.
പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാവസായിക മേഖലയ്ക്ക് പുറത്തുള്ള നിരവധി തൊഴിലാളികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം 59 പേര്‍ക്ക് കൂടി രോഗം ഭേദമായി.
ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 809 ആയി. 2,431 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്.