കോവിഡ്: ഖത്തറില്‍ സ്വകാര്യ കാര്‍ യാത്രക്ക് കൂടുതല്‍ നിയന്ത്രണം

കുടുംബമായിട്ടല്ലാതെ യാത്ര ചെയ്യുമ്പോള്‍ രണ്ടില്‍ കൂടുതല്‍ പേര്‍ കാറിലുണ്ടാവരുത്

Update: 2020-04-24 23:22 GMT

കോവിഡ് രോഗവ്യപനം തടയുന്നതിന്‍റെ ഭാഗമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കാര്‍ യാത്രയ്ക്ക് പുതിയ നിബന്ധനയേര്‍പ്പെടുത്തി.

പ്രൈവറ്റ് കാറുകളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം.

അതെ സമയം കുടുംബവുമൊന്നിച്ചുള്ള യാത്രയ്ക്ക് നിയന്ത്രണം ബാധകമല്ല.

കുടുംബമായിട്ടല്ലാതെയാണ് യാത്രയെങ്കില്‍ വാഹനമോടിക്കുന്നയാളുള്‍പ്പെടെ പരമാവധി രണ്ട് പേര്‍ മാത്രമെ കാറിലുണ്ടാകാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.

മന്ത്രാലയം പുറത്തിറക്കുന്ന വിവിധ കോവിഡ് നിയന്ത്രണങ്ങളും മുന്‍കരുതല്‍ നിര്‍ദേശങ്ങളും അനുസരിക്കല്‍ ഓരോരുത്തരുടെയും ദേശീയപരവും ധാര്‍മ്മികവുമായ ബാധ്യതയാണെന്നും മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

Tags:    

Similar News