ഖത്തറില്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് ആശ്വാസം: ലൈസന്‍സും രജിസ്ട്രേഷനും മന്ത്രാലയം പുതുക്കി നല്‍കും
പുതുക്കല്‍ ഫീസ് പിന്നീട് തീര്‍പ്പാക്കും
Update: 2020-04-28 19:02 GMT
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ വ്യവസായ വാണിജ്യസ്ഥാപനങ്ങള്‍ക്ക് വ്യവസായമന്ത്രാലയത്തിന്‍റെ ആശ്വാസ വാര്‍ത്ത. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കാലാവധി കഴിയുന്ന മുഴുവന്‍ രജിസ്ട്രേഷനുകളും ലൈസന്‍സുകളും സ്വാഭാവികമായി പുതുക്കപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.
കോവിഡ് നിവാരണത്തിനായി രാജ്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ദുരിതാശ്വാസ നടപടികളുടെയും ഭാഗമായാണ് രജിസ്ട്രേഷനും ലൈസന്‍സും പുതുക്കി നല്‍കുന്നത്. ഇതിനുള്ള ഫീസ് പിന്നീട് തീര്‍പ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി