ഡോ.ദീപക് മിത്തല്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍

നിലവിലെ അംബാസിഡര്‍ പി കുമരന്‍ സിംഗപ്പൂര്‍ അംബാസിഡറാകും, ചുമതല കൈമാറ്റം ഉടന്‍

Update: 2020-04-29 14:37 GMT

ഖത്തറിലേക്കുള്ള പുതിയ ഇന്ത്യന്‍ അംബാസിഡറായി ഡോ.ദീപക് മിത്തലിനെ ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്സൈറ്റിലാണ് മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചത്. 1998 IFS ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ. ദീപക് മിത്തല്‍ നിലവില്‍ വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചു വരികയാണ്. ഉടന്‍ തന്നെ അദ്ദേഹം ചുമതലയേല്‍ക്കുമെന്നും വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തി.

അതെ സമയം നിലവിലെ അംബാസിഡര്‍ പി കുമരന്‍ സിംഗപ്പൂരിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി ചുമതയേല്‍ക്കുമെന്നാണ് വിവരങ്ങള്‍. കോവിഡ് ദുരിതാശ്വാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങളാണ് പി കുമരന് കീഴില്‍ ഇന്ത്യന്‍ എംബസി നടത്തിവരുന്നത്. പ്രത്യേക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി ഖത്തറിലെ മുഴുവന്‍ പ്രവാസി സംഘടനാ സാരഥികളെയും ബന്ധിപ്പിച്ചുകൊണ്ടാണ് പി കുമരന്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Tags:    

Similar News