ഖത്തറില്‍ പുതുതായി 845 പേര്‍ക്ക് കൂടി കോവിഡ്
ആകെ രോഗികളുടെ എണ്ണം 12,027 ആയി
Update: 2020-04-30 12:23 GMT
ഖത്തറില്‍ പുതുതായി 845 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 12,027 ആയി. അതെ സമയം 129 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗവിമുക്തി നേടിയവര്‍ 1372 ആയി. ആകെ 3085 പേരിലാണ് കോവിഡ് രോഗപരിശോധന നടത്തിയത്. ഇതോടെ ആകെ രോഗപരിശോധന നടത്തിയവരുടെ എണ്ണം 94500 ആയി.