കോവിഡ്: ഖത്തറില്‍ രണ്ട് മരണം കൂടി, 687 പുതിയ രോഗികള്‍

രോഗം ഭേദമായവരുടെ എണ്ണം 1436 ആയി ഉയര്‍ന്നു

Update: 2020-05-01 11:49 GMT

ഖത്തറില്‍ കോവിഡ് ബാധിതരായ രണ്ട് പേര്‍ കൂടി മരിച്ചു. 96 വയസ്സുള്ള വ്യക്തിയും 40 വയസ്സുള്ള വ്യക്തിയുമാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. രണ്ട് പേര്‍ക്കും നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും കോവിഡ് കൂടി പിടിപെട്ടതോടെ ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം.

പുതുതായി 687 പേരിലാണ് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 14096 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണ്.

അതേസമയം 64 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1436 ആയി. ചികിത്സയിലുള്ള ഭൂരിഭാഗം പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവര്‍ക്കും ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

Tags:    

Similar News