ഖത്തറില്‍ 679 പുതിയ കോവിഡ് ബാധിതര്‍

130 പേര്‍ക്ക് കൂടി അസുഖം ഭേദമായി

Update: 2020-05-03 12:49 GMT

ഖത്തറില്‍ പുതുതായി 679 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 15551 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്നത് ആശ്വാസകരമാണ്. 130 പേര്‍ക്കാണ് പുതുതായി അസുഖം ഭേദമായത്. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1664 ആയി ഉയര്‍ന്നു

ആകെ രോഗപരിശോധന നടത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു

Tags:    

Similar News