ഖത്തറില്‍ 830 പേര്‍ക്ക് കൂടി കോവിഡ്, അസുഖം ഭേദമായവര്‍ 2000 കടന്നു

ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 17972 ആയി

Update: 2020-05-06 10:55 GMT

ഖത്തറില്‍ പുതുതായി 830 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 17972 ആയി. പുതിയ രോഗികളില്‍ മിക്കവരും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതെ സമയം അസുഖം ഭേദമാകുന്നവരുടെ എണ്ണം രണ്ടായിരം കടന്നു.‌146 പേര്‍ക്ക് കൂടിയാണ് പുതുതായി രോഗം ഭേദമായത്.

3201 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധനകള്‍ പൂര്‍ത്തിയാക്കിയത്

ഇതോടെ ആകെ രോഗപരിശോധന പൂര്‍ത്തിയാക്കിയവരുടെ എണ്ണം 1,12,963 ആയി ഉയര്‍ന്നു

Tags:    

Similar News