തയ്യാറെടുപ്പുകളെല്ലാം പൂര്‍ണം; ദോഹയില്‍ നിന്നും നാളെ നാടണയുന്നത് 183 പേര്‍
യാത്രക്കാര്‍ വൈകീട്ട് മൂന്ന് മണിയോടെ തന്നെ വിമാനത്താവളത്തിലെത്തണം
Update: 2020-05-08 12:17 GMT
- ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ മടക്കയാത്രാ വിമാനം നാളെ
- ദോഹയില്‍ നിന്നും ഖത്തരി സമയം 7.05 pm ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി രണ്ട് മണിയോടെ കൊച്ചിയിലെത്തും.
- ആദ്യ വിമാനത്തില്‍ നാടണയുന്നത് 183 പേര്‍
- ആദ്യ യാത്രയില്‍ പരിഗണിച്ചിരിക്കുന്നത് ഗര്‍ഭിണികള്‍, പ്രായമേറിയവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെ
- മുഴുവന്‍ യാത്രക്കാരും ടിക്കറ്റുകള്‍ കൈപറ്റി
- 766 ഖത്തരി റിയാല്‍ ടിക്കറ്റ് നിരക്ക്.
- 25 കിലോ ലഗേജായും അഞ്ച് കിലോ ഹാന്‍ഡ് ബാഗേജായും യാത്രക്കാര്‍ക്ക് കൊണ്ടുപോകാം.
- വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണം.
- യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റുണ്ടാവില്ല, താപനില പരിശോധന മാത്രം