ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കപ്പെട്ടതെങ്ങനെ? മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് എംബസി

ടിക്കറ്റെടുത്തവരില്‍ ചിലര്‍ക്ക് യാത്രാനുമതിയില്ലായിരുന്നുവെന്ന വാദത്തിലുറച്ച് സംസ്ഥാന സര്‍ക്കാര്‍

Update: 2020-05-11 14:32 GMT

വന്ദേഭാരത് മിഷനായുള്ള എയര്‍ഇന്ത്യന്‍ വിമാനത്തിന് ദോഹയില്‍ ലാന്‍ഡിങ് പെര്‍മിറ്റ് ഉണ്ടായിരുന്നില്ലെന്നത് വ്യക്തമാണ്. എന്ത് കൊണ്ടത് ലഭിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം.‌ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിക്കാതായതോടെ പല തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രതികരണം വന്നത്.

വിമാനത്താവളത്തിലെ ലാന്‍ഡിങ്, ഹാന്‍ഡ്ലിങ് ഫീസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സര്‍വീസ് റദ്ദാക്കപ്പെടാന്‍ കാരണമായതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു എംബസിയുടെ പ്രതികരണം. അതെ സമയം കാശ് മുടക്കിയുള്ള രക്ഷാദൌത്യത്തിനേറ്റ തിരിച്ചടിയാണെന്നൊക്കെ തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിട്ടുമില്ല.

Advertising
Advertising

എന്നാല്‍ വിവിധ കാരണങ്ങളാല്‍ യാത്രാനുമതിയില്ലാത്ത നിരവധി പേര്‍ ലിസ്റ്റിലുണ്ടായിരുന്നെന്നും ഇവര്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചെന്നും അതാകാം വിമാനം മുടങ്ങാന്‍ കാരണമായതെന്നുമായിരുന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം.

അങ്ങനെയെങ്കില്‍ യാത്രാനുമതിയില്ലാത്ത എത്ര പേര്‍ ലിസ്റ്റിലുണ്ട്, അവര്‍ക്കൊക്കെ നാളെ പോകാന്‍ കഴിയുമോ, ഇവരെ ഒഴിവാക്കിയാല്‍ പകരം ആളുകളെ കയറ്റുമോ, ഒഴിവാക്കുന്ന ആളുകള്‍ക്ക് ടിക്കറ്റ് പണം തിരിച്ചുനല്‍കുമോ എന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കേണ്ടത് എംബസി തന്നെയാണ്

Similar News