മെഡിക്കല്‍ മേഖലയിലെ വിദേശിജീവനക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്‍റെ സ്നേഹസമ്മാനം; നാട്ടിലേക്ക് സൌജന്യ ടിക്കറ്റ്

ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പാരിതോഷികം നല്‍കുക

Update: 2020-05-11 19:10 GMT

ഖത്തറില്‍ കോവിഡ് പ്രതിരോധ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ പണയം വെച്ച് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ പ്രഖ്യാപനം. വിദേശികളായ എല്ലാ മെഡിക്കല്‍ ജീവനക്കാര്‍ക്കും അവരവരുടെ നാടുകളിലേക്ക് രണ്ട് വീതം സൌജന്യ ടിക്കറ്റുകളാണ് ഖത്തര്‍ എയര്‍വേയ്സ് ഓഫര്‍ ചെയ്തിരിക്കുന്നത്.

ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൌജന്യ ടിക്കറ്റുകള്‍ നല്‍കുമെന്നാണ് അറിയിപ്പ്. പ്രത്യേക രജിസ്ടേഷന്‍ വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്. പന്ത്രണ്ടാം തിയതി രാത്രി മുതല്‍ മെയ് 18ന് രാത്രി വരെയുള്ള അഞ്ച് ദിവസമാണ് രജിസ്ട്രേഷന്‍ കാലയളവ്. qatarairways.com/ThankYouHeroes എന്ന വെബ്‌പേജില്‍ പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കിയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും മുന്‍ഗണനാ ക്രമപ്രകാരം പ്രൊമോഷന്‍ കോഡ് ലഭിക്കും.

Advertising
Advertising

പ്രമോഷന്‍ കോഡ് ലഭിക്കുന്നവര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന ലോകത്തെ ഏത് നഗരത്തിലേക്കും രണ്ട് എക്കോണമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നവംബര്‍ 26ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. 2020 ഡിസംബര്‍ 10വരെയുള്ള യാത്രയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. യാത്ര ചെയ്യേണ്ട സ്ഥലമോ തിയ്യതിയോ പ്രത്യേക ഫീസ് ഇല്ലാതെ എത്ര തവണ വേണമെങ്കിലും മാറ്റാവുന്നതാണ്.

ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്നീഷ്യന്‍സ്, ക്ലിനിക്കല്‍ ഗവേഷകര്‍ തുടങ്ങിയവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും

Tags:    

Similar News