ഖത്തറില്‍ 1103 പുതിയ കോവിഡ് ബാധിതര്‍
ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 23,623 ആയി
Update: 2020-05-11 11:53 GMT
ഖത്തറില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന രീതിയില്‍ തന്നെ തുടരുന്നു. പുതുതായി 1103 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 23,623 ആയി.
പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അതെ സമയം 87 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ അസുഖം ഭേദമായവരുടെ മൊത്തം എണ്ണം 2840 ആയി.