ഖത്തറില്‍ രണ്ട് കോവിഡ് മരണം കൂടി; മരണസംഖ്യ 28 ആയി
പുതുതായി 1742 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Update: 2020-05-26 11:18 GMT
ഖത്തറില്‍ കോവിഡിനെ തുടര്‍ന്നുള്ള മരണസംഖ്യ കൂടുന്നു. പുതുതായി രണ്ട് പേരുടെ മരണമാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. 58,60 വയസ്സുള്ളവരാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ ആകെ കോവിഡ് മൂലം മരിച്ചവര്‍ 28 ആയി
പുതുതായി 1742 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 47,207 ആയി
അതെ സമയം അസുഖം ഭേദമാകുന്നവരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നത് ആശ്വാസകരമാണ്. 1481 പേര്‍ക്കാണ് പുതുതായി അസുഖം ഭേദമായത്.
രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് 19 പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകെ 205 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ കഴിയുന്നത്