കോവിഡ്; ഖത്തറില്‍ മൂന്ന് മരണം കൂടി;മരണ സംഖ്യ 33 ആയി

പുതിയ രോഗബാധിതരുടെയും രോഗമുക്തി നേടിയവരുടെയും എണ്ണം റെക്കോര്‍ഡ് കടന്നു

Update: 2020-05-28 13:19 GMT

കോവിഡ് രോഗബാധയെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. 81,50 വയസ്സുള്ളവര്‍ക്കൊപ്പം 25 കാരനും ഇന്ന് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആകെ മരണസംഖ്യ ഇതോടെ 33 ആയി.

പുതുതായി 1967 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒറ്റദിനം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ എണ്ണമാണിത്. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ഇതോടെ അമ്പതിനായിരം കടന്നു

അതെ സമയം രോഗമുക്തി നേടിയവരുടെ എണ്ണവും റെക്കോര്‍ഡ് കടന്നു. 2116 പേര്‍ക്കാണ് ഏറ്റവും ഒടുവിലായി രോഗം ഭേദമായത്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 15,399 ആയി.

261 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രോഗം മൂര്‍ച്ചിച്ച 23 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ആകെ 214 പേരാണ് നിലവില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.

Tags:    

Similar News