ഖത്തറില്‍ 2355 പുതിയ കോവിഡ് ബാധിതര്‍; 5235 രോഗമുക്തര്‍

ആകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി

Update: 2020-05-30 11:40 GMT

ഖത്തറില്‍ 2355 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. അകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി. എന്നാല്‍ തുടര്‍ച്ചയായ എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.

അതെ സമയം രോഗമുക്തി വീണ്ടും ഗണ്യമായി ഉയര്‍ന്നു. പുതുതായി 5235 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ ഇതോടെ 25,839 ആയി

അസുഖം മൂര്‍ച്ചിച്ച 18 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 217 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്

Tags:    

Similar News