കോവിഡ്:ഖത്തറില്‍ രണ്ട് മരണം കൂടി, മരണസംഖ്യ 38 ആയി
1648 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
Update: 2020-05-31 11:46 GMT
ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് രണ്ട് മരണം കൂടി. 77,53 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 38 ആയി
1648 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇവരില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 56910 ആയി
4451 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തര്‍ ഇതോടെ 30,290 ആയി
പുതുതായി 27 പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആകെ 232 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്