വന്ദേഭാരത് മിഷന്‍; പുതിയ ഷെഡ്യൂളില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്ക് 15 സര്‍വീസുകള്‍
കോഴിക്കോട്ടേക്ക് നാലും കണ്ണൂരിലേക്ക് മൂന്നും സര്‍വീസുകള്‍
Update: 2020-06-03 15:17 GMT
വിവിധ കാരണങ്ങളാല്‍ അടിയന്തിരമായി നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് വന്ദേഭാരത് മിഷന്‍ പുതിയ ഷെഡ്യൂളില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
ജൂണ്‍ 9 മുതല്‍ 19 വരെയുള്ള മൂന്നാം ഘട്ടത്തില്‍ ആകെ 19 വിമാനങ്ങളാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ളത്. ഇതില്‍ പതിനഞ്ചും കേരളത്തിലേക്കാണ്. ഇതില്‍ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നാല് വീതവും കണ്ണൂരിലേക്ക് മൂന്നും സര്‍വീസുകളാണുള്ളത്. മുഴുവന്‍ സര്‍വീസുകളുടെയും സമയക്രമം താഴെ.
- ജൂണ്‍ 9: ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍- 02.15 pm, എത്തിച്ചേരല്‍- 9 pm)
- ജൂണ്‍ 9: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 11.55 am, എത്തിച്ചേരല്‍- 6.55 pm)
- ജൂണ്‍ 10: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 03.35 pm, എത്തിച്ചേരല്‍- 10.20 pm)
- ജൂണ്‍ 11: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 12.30 pm, എത്തിച്ചേരല്‍- 07.15 pm)
- ജൂണ്‍ 12: ദോഹ-കൊച്ചി (പുറപ്പെടല്‍- 03.05 pm, എത്തിച്ചേരല്‍- 10 pm)
- ജൂണ്‍ 13: ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍- 01.55 pm, എത്തിച്ചേരല്‍- 08.40 pm)
- ജൂണ്‍ 13: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 04.10 pm, എത്തിച്ചേരല്‍- 11.10 pm)
- ജൂണ്‍ 14: ദോഹ-കൊച്ചി (പുറപ്പെടല്‍- 10.05 am, എത്തിച്ചേരല്‍- 05 pm)
- ജൂണ്‍ 14: ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍- 02.45 pm, എത്തിച്ചേരല്‍- 09.30 pm)
- ജൂണ്‍ 15: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 01.05 pm, എത്തിച്ചേരല്‍- 07.50 pm)
- ജൂണ്‍ 16: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 12.35 pm, എത്തിച്ചേരല്‍- 07.35 pm)
- ജൂണ്‍ 16: ദോഹ-കൊച്ചി (പുറപ്പെടല്‍- 04.15 pm, എത്തിച്ചേരല്‍- 11.10 pm)
- ജൂണ്‍ 18: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 01.50 pm, എത്തിച്ചേരല്‍- 08.35 pm)
- ജൂണ്‍ 18: ദോഹ-കൊച്ചി (പുറപ്പെടല്‍- 11.40 am, എത്തിച്ചേരല്‍- 18.35 pm)
- ജൂണ്‍ 19: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 02.35 pm, എത്തിച്ചേരല്‍- 09.35 pm)
കേരളത്തിന് പുറമെ ട്രിച്ചി, ലക്നൌ, മുംബൈ, മധുരൈ എന്നിവിടങ്ങളിലേക്കാണ് അടുത്ത ഷെഡ്യൂളില്‍ ദോഹയില്‍ നിന്നും സര്‍വീസുള്ളത്