ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളിലായി പിന്‍വലിക്കും
ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ വരെയുള്ള നാല് ഘട്ടങ്ങളിലായി ജനജീവിതം സാധാരണഗതിയിലാക്കും
Update: 2020-06-08 23:40 GMT
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ ഏര്‍പ്പെടുത്തിയ വിവിധ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ ഭരണകൂടം തീരുമാനിച്ചു. തിങ്കളാഴ്ച്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യസഹമന്ത്രിയും ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി വക്താവുമായ ലുല്‍വ അല്‍ ഖാതിറാണ് നിര്‍ണായ തീരുമാനങ്ങള്‍ അറിയിച്ചത്. മുഴുവന്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങളും നിലനിര്‍ത്തിക്കൊണ്ടായിരിക്കും നിയന്ത്രണങ്ങള്‍ എടുത്തുകളയുക. ഇതനുസരിച്ച് പിന്‍വലിക്കുന്ന നിയന്ത്രണങ്ങളും വിവിധ ഘട്ടങ്ങളും താഴെ ചേര്‍ക്കുന്നു
ആദ്യ ഘട്ടം -ജൂണ്‍ പതിനഞ്ച് മുതല്‍
- പള്ളികള്‍ ഭാഗികമായി തുറക്കും. ആരാധനാകര്‍മ്മങ്ങള്‍ നിയന്ത്രിത സ്വഭാവത്തില്‍ മാത്രം
- ഷോപ്പിങ് കേന്ദ്രങ്ങളിലെ ചില കടകൾ ഭാഗികമായി തുറക്കാം. 300 സ്ക്വയർ മീറ്ററിൽ താഴെയുള്ള കടകൾക്കാണ് അനുമതി. വാണിജ്യകേന്ദ്രത്തിന്‍റെ ആകെ ശേഷിയുടെ 30 ശതമാനത്തിൽ കൂടരുത്.
- നിലവില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളില്‍ ആകെ ശേഷിയുടെ 40 ശതമാനം രോഗികളെ പ്രവേശിപ്പിക്കാം.
- നിശ്ചിത പാര്‍ക്കുകള്‍ മാത്രം വ്യായാമങ്ങള്‍ക്കായി തുറന്നുകൊടുക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.
- പ്രൊഫഷണല്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി പൊതുഗ്രൌണ്ടുകളും വലിയ ഹാളുകളും ഉപയോഗപ്പെടുത്താം. എന്നാല്‍ അഞ്ചില്‍ അധികം പേര്‍ പാടില്ല
- സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് നാല്‍പ്പത് ശതമാനം ശേഷിയോടെ തുറക്കാന്‍ അനുമതി
രണ്ടാം ഘട്ടം-ജൂലൈ 1 മുതല്‍
- മുഴുവന്‍ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണീഷും തുറന്നുകൊടുക്കും
- നിശ്ചിത സമയം മാത്രം മാളുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം
- ഹോള്‍സെയില്‍ മാര്‍ക്കറ്റുകളും സാധാരണ മാര്‍ക്കറ്റുകള്‍ക്കും നിശ്ചിത സമയം തുറക്കാം. എന്നാല്‍ നിയന്ത്രിതമായ രീതിയില്‍ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ
- കുറഞ്ഞ ഉപഭോക്താക്കളെ വെച്ച് മാത്രം റസ്റ്റോറന്‍റുകള്‍ തുറക്കാം
- മ്യൂസിയങ്ങളും ലൈബ്രറികളും തുറക്കാം. പരിമിതമായ സന്ദര്‍ശകരെ മാത്രമെ അനുവദിക്കൂ
- അമ്പത് ശതമാനം ജീവനക്കാര്‍ക്ക് കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ച് തൊഴിലിടങ്ങളില്‍ ഹാജരാകാം
- സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് 60 ശതമാനം പ്രവര്‍ത്തനാനുമതി
മൂന്നാം ഘട്ടം- ഓഗസ്റ്റ്
- 54 പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്കാരം ആരംഭിക്കും.
- കോവിഡ് വ്യാപനം കുറഞ്ഞ വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തരി വിസക്കാര്‍ക്ക് തിരിച്ചെത്താന്‍ അനുമതി
- ഷോപ്പിങ് സെന്‍ററുകള്‍ പൂര്‍ണമായും തുറക്കും.
- ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ഫിറ്റ്നസ് ഹാളുകള്‍, സ്വിമ്മിങ് പൂളുകള്‍,ബ്യൂട്ടി സലൂണുകള്‍, മസാജ് സെന്‍ററുകള്‍, എന്നിവ അമ്പത് ശതമാനം ഉപഭോക്താക്കളെ മാത്രം അനുവദിച്ച് തുറന്നുപ്രവര്‍ത്തിക്കാം.
- ഡ്രൈവിങ് സ്കൂളുകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി
- പരിമിതമായ സമയത്തേക്കും കുറഞ്ഞ ഉപഭോക്താക്കളെയും വെച്ച് ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ തുറക്കാം
- തുറക്കാന്‍ അനുമതിയുള്ള റസ്റ്റോറന്‍റുകള്‍ക്ക് ഉപഭോക്താക്കളെ കൂടുതലായി പ്രവേശിപ്പിച്ചുതുടങ്ങാം
- നഴ്സറികളും ഡേ കെയറുകളും തുറക്കാം
- എണ്‍പത് ശതമാനം ജീവനക്കാര്‍ക്കും കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ച് തൊഴിലിടങ്ങളിലെത്താന്‍ അനുമതി
- സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് എണ്‍പത് ശതമാനം ശേഷിയോടെ തുറന്നു പ്രവര്‍ത്തിക്കാം
- മുഴുവന്‍ കളി സ്ഥലങ്ങളും ആകാശവിനോദങ്ങളും
നാലാം ഘട്ടം-സെപ്തംബര്‍
- മുഴുവന്‍ പള്ളികളും പൂര്‍ണാര്‍ത്ഥത്തില്‍ തുറന്നുകൊടുക്കും
- എല്ലാ തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുറക്കാന്‍ അനുമതി
- ഷോപ്പിങ് സെന്‍ററുകള്‍ പൂര്‍ണമായും തുറക്കാം
- മുഴുവന്‍ മാര്‍ക്കറ്റുകളും ഹോള്‍സെയില്‍ മാര്‍ക്കറ്റുകളും തുറക്കാം
- റസ്റ്റോറന്‍റുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കാം
- മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവയ്ക്ക് പൂര്‍ണമായ പ്രവര്‍ത്തനാനുമതി
- നൂറ് ശതമാനം തൊഴിലാളികള്‍ക്കും കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ച് തൊഴിലിടങ്ങളില്‍ ഹാജരായി ജോലി ചെയ്യാം.
- ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് അനുമതി
- ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിക്കനുസരിച്ച് വിമാന സര്‍വീസ് കൂട്ടും
- ദോഹ മെട്രോ, കര്‍വ ബസുകള്‍ തുടങ്ങിയ പരിമിതമായി സര്‍വീസ് നടത്തും.
- കാമ്പുകള്‍, വേനല്‍കാല ക്ലബുകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയ്ക്കനുമതി
- കാണികളെ വെച്ച് കായിക മത്സരങ്ങള്‍ക്കനുമതി
- ജിംനേഷ്യങ്ങള്‍ക്ക് പൂര്‍ണ പ്രവര്‍ത്തനാനുമതി
- മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം