ഖത്തറില്‍ കായിക വിനോദമേഖലകള്‍ മൂന്ന് മാസത്തിനകം പുനസ്ഥാപിക്കും
സെപ്തംബറോടെ കാണികളെ വെച്ചുള്ള കായിക വിനോദ പരിപാടികള്‍ക്കനുമതി
Update: 2020-06-08 23:52 GMT
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കാന്‍ തീരുമാനിച്ചതോടെ കായിക വിനോദ പരിപാടികളും മത്സരങ്ങളുമെല്ലാം മൂന്ന് മാസത്തിനകം പുനസ്ഥാപിക്കും.
- ഒന്നാം ഘട്ടമായ ജൂണ്‍ 15 മുതല്‍ നിശ്ചിത പാര്‍ക്കുകള്‍ തുറന്നുകൊടുക്കും.
- രണ്ടാം ഘട്ടമായ ജൂലൈയോടെ മുഴുവന്‍ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണീഷും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
- മൂന്നാം ഘട്ടമായ ഓഗസ്റ്റില്‍ മുഴുവന്‍ കളിസ്ഥലങ്ങളിലും ആകാശവിനോദങ്ങള്‍ക്കും കായിക താരങ്ങളെ അനുവദിക്കും
- നാലാം ഘട്ടമായ സെപ്തംബര്‍ മാസത്തോടെ കേമ്പുകള്‍, വേനല്‍കാല ക്ലബുകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയ്ക്കനുമതി നല്‍കും.
- കാണികളെ വെച്ചുള്ള കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും സെപ്തംബറോടെ അനുമതിയാകും.
എന്നാല്‍ മാസ്ക്, കയ്യുറ, സാമൂഹിക അകലം എന്നിവ പാലിച്ചുമാത്രമായിരിക്കും എല്ലാ നിയന്ത്രണങ്ങളിലും ഇളവ് നല്‍കുക