കോവിഡ്: ഖത്തറില്‍ രോഗമുക്തരുടെ എണ്ണം അരലക്ഷം കടന്നു

പുതുതായി മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു

Update: 2020-06-11 12:31 GMT

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. 41,52,70 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 69 ആയി.

പുതുതായി 1476 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം എഴുപത്തിഅയ്യായിരം കടന്നു.

അതെ സമയം രോഗം ഭേദമായവരുടെ എണ്ണം അരലക്ഷം കടന്നത് ആശ്വാസകരമാണ്. പുതുതായി 1918 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 51,331 ആയി.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 17 പേരെ കൂടി വെന്‍റിലേറ്ററിലേക്കും 163 പേരെ കൂടി വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News