ഖത്തറിലെ കോവിഡ് ആപ്പിന് പിന്നിലെ മലയാളി

ഇപ്പോള്‍ മലയാളികള്‍ക്ക് വിമാനം കയറാനും വേണം ഈ ആപ്പ്

Update: 2020-06-18 22:39 GMT

കോവിഡ് പ്രതിരോധത്തിനായി ഖത്തര്‍ നിര്‍മ്മിച്ച ഇഹ്തിറാസ് ആപ്പ് മലയാളികള്‍ക്ക് നാടണയാനും തുണയാകുമ്പോള്‍ ഏറെ അഭിമാനം കൊള്ളുന്ന ഒരു മലയാളി പ്രവാസി ദോഹയിലുണ്ട്. കൊല്ലം സ്വദേശിയായ ഐ.ടി എഞ്ചിനീയര്‍ ആല്‍ബി ജോയി നേതൃത്വം നല്‍കുന്ന സംഘമാണ് ഖത്തറിന് വേണ്ടി ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

ഖത്തറില്‍ പുറത്തിറങ്ങി നടക്കണമെങ്കില്‍ ഒരു ആപ്പിന്‍റെ സഹായം വേണം. ഇപ്പോള്‍ മലയാളികള്‍ക്ക് വിമാനം കയറാനും വേണം ഈ ആപ്പ്. അതിനാല്‍ തന്നെ കൊല്ലം കൈതക്കുഴി സ്വദേശി ആല്‍ബി ജോയിക്കിത് ഇരട്ടിമധുരത്തിന്‍റെ നിമിഷങ്ങളാണ്. കാരണം കോവിഡിന് ആപ്പിടാനായി ഖത്തറുണ്ടാക്കിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊരാള്‍ ആല്‍ബിജോയിയാണ്.

Advertising
Advertising

Full View

ആരോഗ്യമന്ത്രാലയത്തിന്‍റെ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി.പി.എസ് ബ്ലൂടൂത്ത് എന്നിവയുടെ സഹായത്തോടെയാണ് ആപ്പിന്‍റെ പ്രവര്‍ത്തനം. ടെസ്റ്റ് വഴി കോവിഡ് പോസിറ്റീവാകുന്നവരുടെ ആപ്ലിക്കേഷനില്‍ ചുവന്ന ക്യൂആര്‍ കോഡാണ് കാണിക്കുക. രോഗമില്ലാത്ത നെഗറ്റീവുകാരുടെ കോഡ് പച്ചയും സംശയമുള്ളവരുടെത് ഗ്രേയും ക്വാറന്‍റൈനിലുള്ളവരുടെത് മഞ്ഞയും. ഇതില്‍ പച്ചകോഡുകാരെ മാത്രമേ ഇനി വിമാനത്തില്‍ കയറ്റൂവെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ആപ്പിനനുസരിച്ചുള്ള ജീവിതക്രമം കര്‍ശശനമായി പാലിക്കുന്ന പക്ഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഖത്തറില്‍ നിന്നും കോവിഡ് അപ്രത്യക്ഷമാകുമെന്ന് ആല്‍ബി ജോയ് പറയുന്നു.

Tags:    

Similar News