ഖത്തറില്‍ പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും കുറഞ്ഞു
701 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി
ഖത്തറില്‍ പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും കുറഞ്ഞു. 701 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ദിവസങ്ങള്‍ക്ക് ശേഷം മരണസ്ഥിരീകരണമില്ലാത്ത ദിനമാണ് ഖത്തറില്‍ ഇന്ന്. രണ്ട് മാസത്തിന് ശേഷം ഇതാദ്യമായി പുതിയ രോഗബാധിതരുടെ എണ്ണം അഞ്ഞൂറില്‍ നിന്ന് താഴേക്ക് വന്നതും ശ്രദ്ധേയമായി. 498 പേര്‍ക്കാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 103128 ആയി. അതെ സമയം 701 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗം ഭേദമായവര്‍ 98934 ആയി. 43പേരെ കൂടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് 11 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്കും മാറ്റി. അതിനിടെ കോവിഡ് നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഉന്നതതലസംഘവുമായി ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ചര്‍ച്ച നടത്തി. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെയായിരുന്നു ഉന്നതതല യോഗം