ഖത്തര്‍ മെട്രോ പദ്ധതിക്ക് അന്തര്‍ദേശീയ അംഗീകാരം
രൂപകല്‍പ്പന, നിര്‍മ്മാണം, നടത്തിപ്പ് തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം
Update: 2020-07-18 21:15 GMT
ഖത്തര്‍ മെട്രോ പദ്ധതിക്ക് അന്തര്‍ദേശീയ അംഗീകാരം. ഗതാഗത രംഗത്തെ ഏറ്റവും മികച്ച പ്രോജക്ടുകള്‍ക്ക് നല്‍കുന്ന സി.ഐ.എച്ച്.ടി അവാര്‍ഡാണ് ദോഹ മെട്രോ സ്വന്തമാക്കിയത്. രൂപകല്‍പ്പന, നിര്‍മ്മാണം, നടത്തിപ്പ് തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം. യൂറോപ്പിലെയും ഏഷ്യയിലെയും വന്‍കിടപദ്ധതികളുമായി മത്സരിച്ചാണ് ദോഹ മെട്രോ ഈ അംഗീകാരം സ്വന്തമാക്കിയത്