ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലെ 13 ഇടങ്ങളിലേക്കും തിരിച്ചും ടിക്കറ്റ് ബുക്കിങ് തുടങ്ങി
കേരളത്തിലെ മൂന്ന് ഇടങ്ങളിലേക്കും ഈ മാസം 31 വരെ സര്‍വീസുകള്‍
ഇന്ത്യ ഖത്തര്‍ എയര്‍ ബബിള്‍ ധാരണ വന്നതിന് പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലെ പതിമൂന്ന് ഇടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കായി ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഇതില്‍ കേരളത്തിലെ മൂന്ന് ഇടങ്ങളിലേക്കും സര്‍വീസുകളുണ്ട്. ഈ മാസം 31 വരെയാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍, അമൃത്സര്‍, ഡല്‍ഹി, ഗോവ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് പ്രഖ്യാച്ചിരിക്കുന്നത്. എല്ലായിടങ്ങളിലേക്കും വണ്‍വേ ടിക്കറ്റും ടുവേയും ലഭ്യമാണ്. 535 റിയാല്‍ മുതലാണ് വണ്‍വേ ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. ടൂവേയാണെങ്കില്‍ 1665 റിയാലും.
ചാര്‍ട്ടേര്‍ഡ് സര്‍വീസായതിനാല്‍ തന്നെ വിവിധ നിബന്ധനകള്‍ യാത്രക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ഖത്തരി പൌരന്മാര്‍ക്കും ഖത്തരി വിസയുള്ളവര്‍ക്കുമാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.