ഖത്തറില്‍ 'സീസണല്‍ ഇന്‍ഫ്ലുവന്‍സ' കുത്തിവെപ്പ് അടുത്ത മാസം, എല്ലാവര്‍ക്കും സൌജന്യം
'കോവിഡിനുള്ള വാക്സിനെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം'
ചൂടിലേക്കും തണുപ്പിലേക്കും കാലാവസ്ഥ മാറുന്ന ഘട്ടങ്ങളിലുണ്ടാകുന്ന ജലദോഷം, പനി തുടങ്ങിയ സീസണല്‍ ഫ്ലൂ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം സൌജന്യകുത്തിവെപ്പ് യജ്ഞം നടപ്പാക്കുന്നത്. ഖത്തര്‍ ടിവിക്ക് നല‍്കിയ അഭിമുഖത്തില്‍ പൊതുജനാരോഗ്യമന്ത്രാലയം ഡയറക്ടര്‍ ഡോ മുഹമ്മദ് ബിന്‍ ഹമദ് അല്‍ത്താനിയണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി സെപ്തംബര്‍ അവസാനത്തോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൌജന്യമായി കുത്തിവെപ്പ് നല്‍കും. ഈ കാലയളവില്‍ എല്ലാ ജനങ്ങളും കുത്തിവെപ്പ് നടത്തണമെന്നും ഡോ മുഹമ്മദ് അല്‍ത്താനി ആവശ്യപ്പെട്ടു.
അതെ സമയം ഈ കുത്തിവെപ്പ് കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ളതാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു. വിശ്വസിക്കാവുന്ന തരത്തില്‍ കോവിഡ് വാക്സിന്‍ കണ്ടെത്തുന്ന മുറയ്ക് അത് ഖത്തറിലെത്തിക്കും. റഷ്യയില്‍ കണ്ടെത്തിയ കോവിഡ് വാക്സിന്‍ ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്.
രാജ്യത്ത് അന്തരീക്ഷ വായു വഴിയും അഴുക്കുവെള്ളം വഴിയും കോവിഡ് പകരുന്നതിന്‍റെ സാധ്യതകള്‍ ആരോഗ്യമന്ത്രാലയം പഠിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു