ഖത്തറിലേക്ക് മടങ്ങിവരുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്‍റൈന്‍ ബുക്കിങില്‍ ഭേദഗതികള്‍
ഒരു തവണ ഹോട്ടല്‍ ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് തിയതി മാറ്റാനോ കാന്‍സല്‍ ചെയ്താല്‍ പണം മടക്കിനല്‍കുകയോ ഇല്ല
Update: 2020-08-24 19:22 GMT
ഖത്തറിലേക്ക് മടങ്ങിവരുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്‍റൈന്‍ ബുക്കിങില്‍ പ്രധാനപ്പെട്ട ഭേദഗതികള്‍ വരുത്തി. ഒരു തവണ ഹോട്ടല്‍ ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് തിയതി മാറ്റാനോ കാന്‍സല്‍ ചെയ്താല്‍ പണം മടക്കിനല്‍കുകയോ ഇല്ല. അവസാന നിമിഷം വിമാനം റദ്ദാക്കിയാല്‍ മാത്രമേ ഇതിന് അവസരമുണ്ടാകൂ. യാത്ര ഉറപ്പാക്കിയ ശേഷം മാത്രമേ ഹോട്ടല്‍ ബുക്കിങ് നടത്താവൂവെന്നും ഇതിന്‍റെ ചുമതലയുള്ള ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു