മീഡിയവണ്‍ ഖത്തര്‍ ഓണപ്പൂത്താലം; സമ്മാനജേതാക്കളെ പ്രഖ്യാപിച്ചു
ബമ്പര്‍ സമ്മാനമായ നാട്ടിലേക്കുള്ള ടിക്കറ്റ് പുത്തൂര്‍ സ്വദേശി നിസാറിന്
ഖത്തര്‍ മലയാളികള്‍ക്ക് ആഘോഷത്തിന്‍റെയും ആശ്വാസത്തിന്‍റെയും ഓണക്കാഴ്ചകളൊരുക്കി മീഡിയവണ്‍ ഓണപ്പൂത്താലം സീസണ്‍ ടു അരങ്ങേറി. അതിജീവനത്തിന്‍റെ ആമോദം എന്ന തലക്കെട്ടില്‍ ഓണ്‍ലൈന്‍ ഷോയായാണ് ഇത്തവണ ഓണപ്പൂത്താലം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കാഴ്ചക്കാര്‍ക്കൊരുക്കിയ സമ്മാനപദ്ധതി വിജയികളെ പരിപാടിക്ക് ശേഷം പ്രഖ്യാപിച്ചു.
മീഡിയവണ്‍ ഖത്തര്‍ ഫേസ്ബുക്ക് പേജില്‍ ലൈവ് ഷോക്ക് താഴെ കമന്‍റ് ചെയ്ത മുവായിരത്തി മുന്നൂറ് പേരില്‍ നിന്നുമാണ് 21 സമ്മാനവിജയികളെ തെരഞ്ഞെടുത്തത്. ഈ 21ല്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഓമശ്ശേരി പുത്തൂര്‍ സ്വദേശി നിസാര്‍ (നിസാര്‍ നിഫു) ബമ്പര്‍ സമ്മാനമായ നാട്ടിലേക്കുള്ള വിമാനടിക്കറ്റിന് അര്‍ഹനായി.
സമ്മാനാര്‍ഹരായ മറ്റ് ഇരുപത് പേര്‍ ഇവരാണ്- ഷാനില്‍ ആലങ്ങാട്ട്, ഫവാസ് ബക്കര്‍, നൗഷാദ് ഹസന്‍, ജിനോജ് ജെയിംസ് ജോര്‍ജ്ജ്, അലി അജ്മല്‍, സന അബ്ധുല്‍, ബഷീറലി പുന്നോളി, അഭിനവ് അവന്തിക, ആസിഫ് വയനാട്, ഷാജഹാന്‍ എന്‍പി, ഉമ്മു അമ്മാര്‍, റഈസ് പടിക്കല്‍, നിയാസ് മുഹമ്മദ്, തസ്നി സലാം, ഹബീബ് റഹ്മാന്‍, ഇജാസ് അസ്ലം, അബാന്‍ സല്‍സീ, ഹാഷിം മുഹമ്മദ് ഹാസി, അബ്ധുല്‍ ലത്തീഫ്, അയിഷ വാവീസ്.
ഓണപ്പൂത്താലം ലൈവ് ഷോക്ക് ശേഷം നടന്ന ചടങ്ങില്‍ വെച്ച് ഗള്‍ഫ് മാധ്യമം മീഡിയവണ്‍ ഖത്തര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം ഉടന്‍ തന്നെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.