കൂടുതല്‍ മേഖലകളില്‍ വിദേശികള്‍ക്ക് വസ്തുക്കള്‍ സ്വന്തമായി വാങ്ങാനുള്ള അവസരമൊരുക്കി ഖത്തര്‍
വിദേശ കമ്പനികള്‍ക്ക് പതിനാറ് മേഖലകളിലും സ്വന്തമായി വസ്തുക്കള്‍ വാങ്ങാം
Update: 2020-10-06 18:22 GMT
ഖത്തറില്‍ കൂടുതല്‍ മേഖലകളില്‍ വിദേശികള്‍ക്ക് വസ്തുക്കള്‍ സ്വന്തമായി വാങ്ങാനുള്ള അവസരമൊരുക്കി ഭരണകൂടം. ഒമ്പത് മേഖലകളില്‍ കൂടി വിദേശികള്‍ക്കും റസിഡന്‍റ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്കും ബിസിനസ് കോംപ്ലക്സുകളുടെയും കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമെ വിദേശ കമ്പനികള്‍ക്ക് പതിനാറ് മേഖലകളിലും സ്വന്തമായി വസ്തുക്കള്‍ വാങ്ങാം.