Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഖത്തര്‍ പുനരാരംഭിക്കുന്നു. ഖത്തറിലേക്കുള്ള വിസാ നടപടികള്‍ക്കായി കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിസാ സെന്‍ററുകള്‍ ഡിസംബര്‍ 12 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച സെന്‍ററുകളാണ് വീണ്ടും തുറക്കുന്നത്. ഈ സെന്‍ററുകള്‍ വഴി വിസാ നടപടികള്‍ നടത്താനുള്ള അപ്പോയിന്‍മെന്‍റുകള്‍ സെന്‍ററുകളുടെ വെബ്സൈറ്റ് മുഖേന പൂര‍്ത്തീകരിക്കാവുന്നതാണ്.
കൊച്ചി, ന്യൂഡെല്‍ഹി, കൊല്‍ക്കത്ത, ലക്നൌ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഖത്തര്‍ വിസാ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങിലാണ് ഖത്തര്‍ വിസാ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്.