ഖത്തര്‍ ലോകകപ്പിന് മുപ്പതിനായിരം വരെ വോളണ്ടിയര്‍മാര്‍ക്ക് അവസരം

നിലവില്‍ രണ്ടര ലക്ഷം പേരുടെ ഡാറ്റാബേസുള്ളതായി ലോകകപ്പ് സിഇഒ

Update: 2020-12-07 18:17 GMT

അന്താരാഷ്ട്ര വോളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച് ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വോളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് 2022 ലോകകപ്പ് സംഘാടക സമിതി നേതാക്കള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഏതൊരു ചാംപ്യന്‍ഷിപ്പിന്‍റെയും വിജയം മികച്ച വോളണ്ടിയര്‍മാരുടെ സേവനമാണെന്ന് ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതിര്‍ പറഞ്ഞു. 2022 ലോകകപ്പിനുള്ള വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ വളരെ നേരത്തെ തന്നെ ഖത്തര്‍ ആരംഭിച്ചതാണ്. നിലവില്‍ രണ്ടരലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ വോളണ്ടിയര്‍മാരെ ലോകകപ്പിനായി നിയോഗിക്കുമെന്നും നാസര്‍ അല്‍ ഖാതിര് പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും മനോഹരമായ ലോകകപ്പിനായി ഞങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഒരുങ്ങിക്കഴിഞ്ഞതായി ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി പറ‍ഞ്ഞു.

വോളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച് വോളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. അമ്പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നായി അറുന്നൂറോളം വോളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു

Tags:    

Similar News