ഖത്തറില്‍ പുതിയ 18 പൊതു പാര്‍ക്കുകള്‍ കൂടി നിര്‍മ്മിക്കുന്നു

പാണ്ടകള്‍ മാത്രമുള്ള മൃഗശാലയും ഉടന്‍

Update: 2020-12-14 18:12 GMT

2021 പൊതു ബജറ്റിലെ പ്രധാന പ്രഖ്യാപനമെന്ന നിലയിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി പതിനെട്ട് പാര്‍ക്കുകള്‍ നിര്‍മ്മിക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ഒരുങ്ങുന്നത്. ഇതിന്‍റെ നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ ഇതിനകം മന്ത്രാലയം ക്ഷണിച്ചു കഴിഞ്ഞു. വിവിധ ജീവജാലങ്ങളുള്ള മൃഗശാലകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒഴിവു സമയം ആസ്വദിക്കാനുള്ള ഇടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് പാര്‍ക്കുകള്‍ നിര്‍മ്മിക്കുക.

കൂടാതെ പാണ്ട മൃഗങ്ങളുടെത് മാത്രമായ ഒരു പാര്‍ക്കും സജ്ജമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പാണ്ട മൃഗങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ ആവാസവ്യവസ്ഥ തയ്യാറാക്കിയാണ് ഈ പാര്‍ക്ക് തയ്യാറാക്കുന്നത്. ചൈനയില്‍ നിന്നാകും ഇതിലേക്കുള്ള പാണ്ടകളെ എത്തിക്കുക.

മന്ത്രാലയത്തിന് കീഴിലുള്ള എംഎംഇ ലാബുകള്‍ നൂതനമായ യന്ത്ര സാമഗ്രികളെത്തിച്ച് നവീകരിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. മിസൈദില്‍ പ്രത്യേക ലാന്‍ഡ് ഫില്‍ സാനിറ്ററി നിര്‍മ്മിക്കും. റോഡരികുകളുടെ സൌന്ദര്യവല്‍ക്കരണം, പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍, തുടങ്ങിയവയും ബജറ്റ് നിര്‍ദേശത്തിന്‍റെ ഭാഗമായി നടപ്പാക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത പ്രതിനിധി പറഞ്ഞു

Tags:    

Similar News